2017, മാർച്ച് 1, ബുധനാഴ്‌ച

ഇന്നത്തെ  എന്റെ  യാത്ര :
ഇന്നത്തെ അരമണിക്കൂർ ട്രെയിൻ യാത്ര എനിക്ക് സമ്മാനിച്ചത് ഒരായിരം  ചോദ്യങ്ങളായിരുന്നു മറ്റൊന്നുമല്ല ജീവിതത്തിൽ വൈറ്റ് കോളർ ജോലിക്കു   മാത്രമേ ജീവിതത്തെ സന്തോഷിപ്പിക്കാൻ കഴിയുകയുള്ളു അതോ അന്നത്തെ ആഹാരത്തിനു വേണ്ടി ജോലി ചെയ്യുന്നതോ?
ഇതിൽ എന്താണ് ശെരി എന്ന് ഇതുവരെ മനസിലായില്ല കാരണം ഞാൻ ഇന്ന് ട്രെയിനിൽ കണ്ട ആ മനുഷ്യൻ തന്നെ ആയിരുന്നു. ചെമ്പിച്ച തലമുടിയും നമ്മൾ അഴുക്കുകൾ എന്ന് വിശേഷിപ്പിക്കുന്ന വർണങ്ങളോട് കൂടിയ ഷർട്ടും കൈയിൽ സ്വന്തമായി നിർമിച്ച വയലിനും. അതിൽ ഞാൻ ഉണ്ടായിരുന്ന അരമണിക്കൂർ സംഗീതത്തിന്റെ താളലയങ്ങൾ  മാറി മാറി ഒഴുകി നടക്കുകയായിരുന്നു അയാൾ ഒരു ഭിക്ഷടകനാണെന്നു തോന്നിയില്ല കാരണം നമ്മെ സന്തോഷിപ്പിക്കുകയും മറ്റൊരു മാനസിക തലത്തിൽ എത്തിക്കുകയും ആയിരുന്നു ചെയ്തത്. അയാൾ ആർക്കു മുൻപിലും കൈനീട്ടിയില്ല എല്ലാവരും നാണയ തുട്ടുകൾ അയാൾക്ക്‌ നേരെ നീട്ടിയപ്പോൽയാതൊരു പരിഭവവും ഇല്ലത്തെ ആയാൽ അത് വാങ്ങി വെച്ചു. എനിക്കപ്പോൾ ശുഭാപ്തിവിശ്വാസമുള്ള  ഒരു  സുമുഖനായ മനുഷ്യനായി മാത്രമേ അയാളെ കാണാൻ കഴിഞ്ഞുള്ളു. കാരണം അയാൾ ആരുടെ നേരെയും ഭിക്ഷചോദിക്കുന്നില്ല എല്ലാവരും അങ്ങോട്ട് നൽകുകയാണ്. അപ്പോഴും ഞാനും നിങ്ങളും അടങ്ങുന്ന ഈ വൈറ്റ് കോളർ വിഭാഗം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു  രീതിയിൽ   ഭിക്ഷ എടുക്കുകയല്ലേ????
പടവുകൾ പണിയാൻ കയറിവന്ന പടവുകൾ ഉടയാതിരിക്കാൻ  ഇന്നും നമ്മൾ യാചിക്കുകയാണ്. നാം നമ്മളോട് തന്നെ. എന്നാൽ ആ മനുഷ്യൻ ആയിരങ്ങളോ പതിനായിരങ്ങളോ സ്വപ്നം കാണുന്നില്ല ഉറങ്ങുന്നതിനു മുൻപ് കുറച്ചു ലഹരി കുറച്ചു ഭക്ഷണം. അതാണ് ഒരു യഥാർഥ ജീവിതം. ഓർത്തെടുക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ  കൂട്ടത്തിൽ ഇന്നത്തെ രാത്രിയും  ആ മനുഷ്യനും മാഞ്ഞുപോകും. പക്ഷെ തിരക്കേറിയ ഈ വഴിയിൽ  നാഗരികത നിറഞ്ഞ ഈ പട്ടണത്തിൽ  സ്വപ്നങ്ങൾക്ക് വർണങ്ങൾ നല്കാൻ  കഴിയാത്ത ഒരു സമൂഹം ഉണ്ട് എന്ന്  മനസിലാക്കുക .
അവർക്കു വിശക്കാറില്ല അവർക്കു കണ്ണുനീരിന്റെ നനവുകൾ ള്ള കാരണം അവർക്കു സ്വപ്‌നങ്ങൾ ഇല്ല. ഉണ്ടെന്കിൽ  അവയെല്ലാം അതാതുദിവസത്തെ അന്ത്യയാമങ്ങളെ കുറിച്ചാണ്. അല്ലാതെ അടുത്ത 5 വർഷത്തിൽ  സമ്പാദിചു  കൂട്ടുന്ന പേപ്പർ കഷണങ്ങളുടെ   വലിപ്പമല്ല .
അപ്പോൾ അതല്ലേ യഥാർത്ഥ ജീവിതം.

2011, ജൂലൈ 11, തിങ്കളാഴ്‌ച

innathe ente yaathra:
innathe aramanikkooor train yathra enikku sammanichath orayiram chodyangalaayirunnu mattonnumalla jeevithathil white color jolikku mathrame jeevithathe santhoshippikkan kazhiyukayullo atho annathe aharathinu vendi joli cheyyunnatho?
ithil enthanu sari eenu ithuvare manasilayilla karanam njan innu trainil kanda aa manushyan thannne aayirunnu. chembicha thalamuidiyum nammal azhukkukal ennu visheshippikkunna varnangalodu koodiya shirtum kaiyil swanthamayi nirmicha violinum. athil njan undayirunna aramanikkooor sangeethathinte thala layangal mari mari ozhuki nadakkukayayirunnu ayal oru bhishadakanaanennu thonniyilla karanam namme santhoshippikkukayum mattoru manasika thalathil ethikkukayum aayirunnu cheythath. ayal aarkku munpilum kaineettiyilla ellavarum nanaya thuttukal ayalkku nere neettiyappolyathoru paribhavaavum illatthe aayal athu vangi vechu. enikkappol subhapthivishwasamulla ou sumukhanaya manushyanayi mathrame ayale kanan kazhinjulloo. karanam ayal aarude nereyum bhiksha chodikkunnilla ellavarum angottu nalkukayanu. appozhum njanum ningalum adangunna e white color vibhagam oru reethiyil allenkil mattoru reethiyil bhiksha edukkukayalle????
Padavukal Paniyan kayarivanna padavukal udayathirikkan  innum nammal yachikkukayanu. naam nammalodu thanne. ennal aa manushan aayirangalo pathinayirangalo swapnam kanunnilla urangunnathinu munp kurachu lahari kurachu bhakshanam. athanu oru yadhardha jeevitham. orthedukkan kazhiyatha swapnagalude koottathil innathe rathriyum aa manushyanum manjupokum pakshe thirakkeriya e vazhiyil nagarikatha niranja e pattanathil  swapnanalkku varnangal nalkan kazhiyatha oru samooham und ennu manasilakkuka.
avarkku vishakkarilla avarkku kannuneerinte nanavukal illa karanam avarkku swapnangal illa. undenkil avayellam athathu divasathe andyayamangale kurichanu. allathe adutha 5 varshathil sambathichu koottunna papper kashanagalude valippamalla.

appol athalle yadhartha jeevitham.

2010, നവംബർ 10, ബുധനാഴ്‌ച

ഭിക്ഷാടനം

വഴിതെറ്റി വന്ന ഞാന്‍ ഈ വഴി പോയപ്പോള്‍ 
കണ്ടതാണി വൃദ്ധ ഭിക്ഷാടകാന്‍ 
മുടിയും താടിയും നീട്ടിയ ആ വദനത്തില്‍
കണ്ടുഞ്ഞാന്‍ നിരാശ തന്‍ വേലിയേറ്റം 
എന്റെ മുന്നില്‍ വന്നു കൈനീട്ടി  ആ വൃദ്ധന്‍ 
നെഞ്ചകം പിന്നി പറഞ്ഞു മെല്ലെ.
വല്ലതും തന്നിടു, കാഴ്ചയില്ല 
വിശപ്പടക്കാന്‍ കൈയില്‍ കാശുമില്ല ....
കാണാതെ നടന്നു ഞാന്‍ ആ ഭിക്ഷാടകനെ 
നോക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍ കാഴ്ചയെ..
ഭിക്ഷാടനം  നേര്‍ത്ത നിലാവെളിച്ചം അത് 
ജീവിത വഴികള്‍ അടഞ്ഞവന്.
ഒരുനാളില്‍ ഞാന്‍ എത്തും ഇത് പോലെ ഈ വഴിയില്‍-
നിഴലുകള്‍ ഇല്ലാത്ത ഈ ഭൂമിയില്‍ 
പോയിടും ഞാന്‍ ഈ ഭുമിയില്‍ നിന്നു
പട്ടില്‍ പുതപ്പിച്ചു തീയിലൂടെ 
അന്ന് ഞാന്‍ കാണും ഒരു സുന്ദര സ്വപ്നം
സമത്വ സുന്ദര ഭാരതത്തെ.....
പ്രണയിക്കുന്നു ഞാന്‍ ഈ പ്രപഞ്ചത്തെ
പ്രണയിക്കുന്നു ഞാന്‍ എന്‍ നാടിനെ
എങ്കിലും ഞാന്‍ അറിയുന്നു ഈ ഭൂവില്‍
ലാഭങ്ങളെ ഉള്ളൂ നഷ്ടമില്ല
നഷ്ട പെടുത്തുവാന്‍ ഒരുക്കമാണ്
പക്ഷെ അതിനിരട്ടി  ലാഭം കൈവരണം.
തച്ചുടക്കൂ  നിങ്ങള്‍ ഈ മഞ്ഞിച്ച കാഴ്ചയെ
പടിത്തുയര്‍ത്തു ഈ സുന്ദര സ്വപ്നത്തെ മനസിന്റെ വിങ്ങല്‍ 
വര്‍ഷം  വരുന്നു ചൂടകന്നു വര്‍ഷത്തില്‍ ആരൊക്കയോ വന്നു പോയി.
വന്നവര്‍ ആരെന്നു ചോല്ലുന്നുമില്ല എവിടെനിന്നെന്നു മോഴിയുന്നുമില്ല.
ആ കൈകള്‍  ‍അകലേക്ക്‌ മറയുമ്പോള്‍ ഒരു നെടുവീര്‍പ്പ് മാത്രമേ എന്നില്ലുള്ളൂ
സന്ധ്യയും മാഞ്ഞു ഇരുള്‍ പടര്‍ന്നു സന്ധ്യക്ക്‌ വന്നവര്‍ മാത്രമായി
കണ്ണീര്‍ തുള്ളി എന്‍ കണ്മുനതുംബിലെക്ക് അനുവാദമില്ലാതെ വന്നണഞ്ഞു.
നീ വരും നാളുകള്‍ക്കായി ഞാന്‍ എന്‍ സ്നേഹ  ഗര്‍ഭപാത്രം നിനക്കായി  തുറന്നു വയ്ക്കാം
അമ്മ തന്‍ ഈ വാക്ക് കേട്ടപ്പോള്‍  തന്നെ വന്നവര്‍ നിശ്ചലം നിന്നുപോയി.
 മാതൃവിലാപം എന്തോ  പുലമ്പുന്നു. പിതൃ വിലാപം എല്ലാം അടക്കിപിടിക്കുന്നു.
ലാളിച്ചു  കൊതിതീര്‍ന്നില്ല മുത്തിനെ തന്നവന്‍ തന്നെ തിരികെ വാങ്ങി.
വാചാലമാകാന്‍ കഴിയില്ല മനസിന്‌  കാരണം ആ അമ്മതന്‍ കണ്ണുനീര്‍ തുള്ളികള്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ മരു ഭുമിയില്‍ ദാഹജലത്തിനായ് അലയുന്നു നമ്മളും
വെയില്‍ മങ്ങി മേഘം ഉരുണ്ടു കൂടി ഇടിവെട്ടി മിന്നലുകള്‍ വന്നു പോയി'
ഇനിയും വരില്ലേ നീ മേഘത്തില്‍നിന്ന്  ജല തുള്ളികള്‍ ആയി പതിക്കുകില്ലേ? 
കൈകള്‍ വിറക്കുന്നു വാക്കുകള്‍ ഇടറുന്നു കണ്ണില്‍ ഇരുട്ടുകള്‍ കയറി മറയുന്നു.
കാഴ്ചകള്‍ ഇല്ല ഈ സ്വപ്നഭുമിയില്‍ വര്‍ണങ്ങള്‍ ഇല്ല വെളിച്ചം ഇല്ല
ആരോ കൈപിടിച്ച് നടത്തുന്നു പകലുകളില്‍ ആരൊക്കയോ തട്ടിപറിക്കുന്നു ഇരവുകളില്‍ 
തെരുവുനായ്ക്കള്‍ കൂട്ടുനടന്നിടുമ്പോള്‍ എറിഞ്ഞു അകറ്റുന്നു നരാധമന്മാര്‍.
കാഴ്ച നശിച്ച എന്‍ സ്വര്‍ഗ്ഗ സ്വപ്ന ഭുമിയില്‍ എന്തിനെ ആണ് ഞാന്‍ വിശ്വസിക്കേണ്ടത്?
പകലില്‍ സഹായിച്ച മനുഷ്യനോടോ? അതോ ഇരുള്‍ കൂട്ടായ നായ്ക്കളോടോ?
നാളയുടെ നന്മകള്‍ നാളെയ്ക്കു വെച്ചിട്ട്, ഇന്നലയുടെ പാപങ്ങള്‍ ചുമലില്‍ ഏറ്റുന്നു നാം.
സ്വപ്നം മറഞ്ഞു മനസുണങ്ങി മായാത്ത വര്‍ണങ്ങള്‍ മഞ്ഞുപോയി
സ്വാന്തനം എന്നാലതിന്റെ അര്‍ഥം ആത്മാര്‍ഥമായി നാം മായ്ച്ചകറ്റി.....................................................

      


    2010, നവംബർ 9, ചൊവ്വാഴ്ച

കാത്തിരിപ്പ്
കണ്ടുഞ്ഞാന്‍ നിന്നിലെ കാമവും ക്രോധവും,
കണ്ടുഞ്ഞാന്‍ നിന്നിലെ  ആത്മാര്‍ഥ പ്രണയവും
കണ്ടുഞ്ഞാന്‍ നിന്നിലെ  കുട്ടിത്തവും പിന്നെ 
കണ്ടുഞ്ഞാന്‍ നിന്നിലെ കണ്ണുനീരും.
കാണാതെപോയി ഞാന്‍ നിന്നിലെ സുന്ദര
സ്വപ്നമാം വൈവാഹികം
കാണാതെ പോയിഞ്ഞാന്‍ നിന്നിലെ മാതൃത്വം
കാണാതെ പോയി ഞാന്‍ നിന്‍ കുഞ്ഞിനെ ....
കണ്ണുനീര്‍ ഇല്ല എന്റെ കണ്ണില്‍ 
കാത്തിരിപ്പിന്‍ നീല വെളിച്ചം മാത്രം 
കാണുമോ ഞാന്‍ നിന്നെ ഈ -
വഴിത്താരയില്‍ എന്‍ കണ്ണില്‍ കാഴ്ച 
വറ്റുന്നതിന്‍ മുന്‍പ് 
കാലം കാക്കുവാന്‍  ദൈവങ്ങളും 
കാത്തിരിക്കാന്‍ ഈ ദേഹവും ദേഹിയും 

 സൗഹൃതം....!!!!!!
പ്രിയ സുഹൃത്തേ നീ മറന്നുവോ എന്റെ സ്നേഹവും 
കളി വാക്കുകളും 
അറിയാതെ അകലുന്നു ഈ വഴിത്താരകള്‍ 
അറിയാതെ ഈ രണ്ടു മനസുകളും
പ്രണയിക്കുന്നു ഞാന്‍ എന്റെ ആത്മാവിനെ 
അറിയാന്‍ ശ്രമിക്കുന്നു നിന്റെ ഈ ശൂന്യതയെ

കേള്‍ക്കുന്നു ഞാന്‍ എന്റെ മനസിന്റെ വിങ്ങലുകള്‍.
കേള്‍ക്കാന്‍ തുടങ്ങുന്നു ശൂന്യതയുടെ പ്രഹരങ്ങള്‍ 
കാഴ്ചകള്‍ വറ്റുന്നു കാലുകള്‍ ഇടറുന്നു 
കല്പടവുകളില്‍ ഞാന്‍ ഇടറി വീഴുന്നു 
താങ്ങുവാന്‍ ഇനി ആ കൈയ്യുകള്‍ എത്തുമോ
തങ്ങാതെ നില്‍ക്കുവാന്‍ എനിക്കാകുമോ

കാലമേ നീ എന്റെ സ്നേഹമകുടങ്ങള്‍ കലമുടക്കുംപോലെ 
തച്ചുടക്കരുതെ...............................................

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്രിയ സുഹൃത്ത് :
ശാന്തമായ കടല്‍പോലെ
സുന്ദര സ്വപ്നം പോലെ 
ജീവിതയാത്രയില്‍ ഒരു കൈത്താങ്ങായ
എന്‍റെ ജീവിത ദുഖങ്ങളില്‍ 
തണലായി, സാന്ത്വനമായി, നര്‍മ്മങ്ങളായി 
എന്നിലെ നമയെ വേരിതിരിചെടുത്ത 
എന്‍റെ സ്വന്തം സുഹൃത്തേ  
നിന്‍റെ പേര് ചോല്ലുന്നില്ല ഞാന്‍  
കാരണം പേരിലെന്തിരിക്കുന്നു
ഉള്ളതെല്ലാം മനസിലല്ലേ, വെളുത്ത മനസുള്ള 
കറുത്ത കൂട്ടുകാരാ നിനക്കായ് ഞാന്‍  
ചുവന്ന മിഴിയും  ഒരുകുപ്പി ബിയറുമായി
ഈ കടത്തിണ്ണയില്‍ കാത്തിരിക്കുന്നു 
നീ വരുമോ  വരുമെങ്കില്‍ അച്ചാര്‍ എടുക്കാന്‍ മറക്കരുതേ......................................

2010, മേയ് 26, ബുധനാഴ്‌ച

മൊബൈല്‍ ക്യാമറകളും ഇന്നത്തെ തലമുറയും

മൊബൈല്‍ ക്യാമറകള്‍ ഇന്നത്തെ കേരള ജനതയുടെ ഉറക്കം കെടുത്തുന്നു. ഇതിനൊക്കെ കാരണം ഇന്നത്തെ തലമുറകള്‍. ഇതാണ് എവിടെയും പറയുന്നത്. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ. ഇന്നത്തെ ഈ പ്രശ്നങ്ങള്‍ക്ക് കുട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയുന്നത് എങ്ങനെ. കാരണം അവരെ അങ്ങനെ ആകി മാറ്റുന്നത് ഈ സമൂഹം തന്നെയാണ്
അവരുടെ കുട്ടിക്കാലം മുതല്‍ക്കേ അവരെ ആണെന്നും പെണ്ണെന്നും പറഞ്ഞു രണ്ടാകി മാറ്റുന്നു. ഇത് അവരില്‍ എതെക്കൊയോ തരത്തില്‍ തെറ്റായ ചില ചിന്തകള്‍  വളര്‍ത്തുന്നു. പണ്ടൊക്കെ സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസ്സ്‌ മുറികളില്‍ പഠിച്ചു വന്നിരുന്നു. അന്നൊന്നും പെണ്‍കുട്ടികളുടെ നേരെ ഇത്രയ്ക്കു വൃത്തികെട്ട ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ കുട്ടികളില്‍ പെണ്ണ് എന്നാല്‍ എന്തൊക്കയോ  നിഗൂഡതകള്‍ നിറഞ്ഞ ഒന്നായി കരുതുന്നു. അപ്പോള്‍ അവര്‍ എങ്ങനെയെങ്കിലും എന്താണന്നു മനസിലാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഇത് മുതലെടുക്കാന്‍ സാമൂഹ്യ വിരുദ്ധരായ ചില മാഫിയകള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നു . ഇത് ഇല്ലാതാകണമെങ്കില്‍ സ്കൂള്‍ തലങ്ങളില്‍ നിന്നെ ഈ വേര്‍തിരിവിനെ ഇല്ലാതാക്കണം. ഇനിയെക്കിലും ഇവര്‍ക്ക് മനസിലാകണം സ്ത്രീ എന്നാല്‍ പച്ചയായ വിചാര വികാരങ്ങളുള്ള ഒരു മനുഷ്യ ജീവി ആണെന്ന്. അല്ലാതെ ആയാല്‍ സ്ത്രീ എന്നാല്‍ അമ്മയെന്നും ദേവിയെന്നും ഉള്ള നമ്മുടെ നല്ല തലമുറയുടെ ചിന്തകള്‍  എന്നന്നേക്കുമായി കുഴിച്ചു മൂടപ്പെടുക മാത്രമേ സമ്ഭവിക്കൂ
ഇതിനെതിരെ നമ്മള്‍ technology യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉള്ളത് നല്ലതാണു. പക്ഷെ അത് ക്യാമറ ഫോണ്‍ തന്നെ ആകണം എന്ന് parents നിര്‍ബന്ധം പിടിക്കരുത്. 
ഇന്നത്തെ ഈ തലമുറ അതിവേഗം സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അതിനാല്‍ പ്രിയ രക്ഷിതാക്കളെ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ് നിങ്ങളുടെ കുഞ്ഞുങ്ങള്‍ നാളെ സൈബര്‍ കുറ്റങ്ങളില്‍ പെടാതെ നോകണമെങ്കില്‍. ഇന്നുമുതലേ നിങ്ങള്‍ അവരെ പ്രാപ്തരാക്കു സമൂഹത്തിലെ നല്ല വെക്തിത്വങ്ങള്‍ക്ക് ഉടമകള്‍ ആകാന്‍. അല്ലെങ്കില്‍ നാളെയുടെ ക്രിമിനലുകള്‍ ആയി തീര്‍ന്നേക്കാം നിങ്ങളുടെ മക്കള്‍. ......................................
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വിച്ചു...
 

2010, മാർച്ച് 29, തിങ്കളാഴ്‌ച

വസന്തത്തിന്‍റെ  വര്‍ണ്ണ പൂക്കളങ്ങളില്‍ ഒരു നവ ചിത്രം പോലെ വിരിയുന്ന പ്രഭാതം. വസന്ത സൂര്യന്‍റെ വര്‍ണങ്ങള്‍ ഈ ഭുമിക്കു നല്‍കുന്ന നിറ ചാര്‍ത്തുകള്‍  അവതന്നെ ആണ് പ്രകൃതിയുടെ സൗന്ദര്യം. ആകസ്മികതയുടെ അനന്തതയിലേക്ക് സൂര്യന്‍ വിടപറയുമ്പോള്‍ പോലും അവള്‍ ചുവന്നു തുടുത്ത കണ്ണുകളാല്‍ കാത്തിരിക്കും . നാളയുടെ പൊന്‍ പ്രഭാതിലെ  അവന്‍റെ വരവിനേയും കാത്ത്. അമ്മ കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതു പോലെ സാഗരങ്ങള്‍ അവയുടെ തിരമാലകളാല്‍ അവള്‍ക്ക് താരാട്ടുപ്പാടും. ഇവയൊക്കെ അവള്‍ക്കായ് അവര്‍  ചെയ്യുമ്പോള്‍ പോലും അവളുടെ മക്കള്‍ അന്ന്യോന്ന്യം വെട്ടിയും, കുത്തിയും, കൊലപ്പെടുത്തിയും സന്തോഷിക്കുന്നു
അപ്പോഴും അവള്‍ക്ക് പരിഭവം ഇല്ല കാരണം "സര്‍വം സഹയാണ് ഭുമി "
ഇന്നത്തെ മനുഷ്യര്‍ നളത്തെക്കായി  ഒന്നും കരുതുന്നില്ല. 
വെട്ടിപ്പിടിക്കലും, അടിച്ചമര്‍ത്തലും മാത്രം ശീലിച്ച നമുക്കെങ്ങനെ നാളയുടെ നന്മകളെ കുറിച്ച് ചിന്തിക്കനാകും . അല്ലെങ്കില്‍ പച്ചപ്പില്‍ പുതച്ചുകിടന്നിരുന്ന നമ്മുടെ കാനനങ്ങളെ അഗ്നി  ശുദ്ധിയില്‍ ഇല്ലാതാക്കുമായിരുന്നോ? സുഖോന്മതയുടെ ഉച്ചന്തസ്ഥായിയില്‍  നമ്മള്‍ വസിക്കുമ്പോഴും നമുക്കായി  മാത്രം നാം എന്തിനെയോക്കയോ നശിപ്പിക്കുന്നു. ഇതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല . ഉണ്ടെങ്കില്‍ തന്നെ technology എന്ന വാക്കിന്  എല്ലാ ഉത്തരവാദിത്തവും നല്‍കി നാം കൈഒഴിയുന്നു .ഇന്നത്തെ ഓരോ മനസും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി  എന്തും ചെയ്തു കൂട്ടുന്നു . അവന്‍ അറിയുന്നില്ല നാളെയുടെ തലമുറ സഹിക്കേണ്ടത് എത്രമാത്രമാണെന്ന് .
പ്രിയ കൂട്ടുകാരെ നമ്മുടെ ഭുമിയെ സംരക്ഷിക്കാന്‍          നമുക്ക് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാം. 
ഇന്ന് നമ്മള്‍ ഇത് ചെയ്തില്ല എങ്കില്‍ നാളെയുടെ തലമുറ ഈ ഭുമിയില്‍  ഉണ്ടാകില്ല  ഉറപ്പ് .
ഉണരൂ...... ഉണര്‍ന്നു പ്രവര്‍ത്തിക്കൂ....................   

2010, മാർച്ച് 27, ശനിയാഴ്‌ച

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി


അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി.
ചന്ദന നിറമുള്ള താമര കണ്ണുള്ള ചെമ്പക ചുണ്ടുള്ള കൂട്ടുകാരി 
സന്ധ്യയാം താമര പൊയ്കയില്‍ മുങ്ങുവാന്‍ 
സൗഹൃദ തേനുമായ് വന്നവള്‍ നീ  
ആകാശ ഗംഗയും കുളിര്‍നിലാ പൊയ്കയും 
ഇവര്‍ ഇ സൗഹൃദ സ്നേഹത്തിന്‍ സാക്ഷികളും.
ചിരിയും കരച്ചിലും കണ്ണീരുമെല്ലാം
നാം തമ്മില്‍ കൈമാറിയ ലേഖനങ്ങള്‍ .
 അളവറ്റ സൗഹൃദ കടലാം  നിന്‍ തിരു- 
മനസ്സില്‍ ഞാന്‍ എങ്ങനെ വന്നു ചേര്‍ന്നു.
മാനത്തു ചന്ദ്രനും താഴത്തു ഭുമിയും 
നമ്മുടെ സൗഹൃദ സ്നേഹത്തിന്‍ സംരക്ഷകര്‍.
കാലത്തിന്‍ കളി തൊട്ടിലില്‍ ഉറങ്ങുന്ന
എന്‍റെ കണ്മണി എന്തെ നീ ഉണരാത്തു...
നിന്‍ കണ്‍ മിഴികള്‍ വിരിയുന്നതും കാത്ത് 
നിന്‍ കിടക്കയില്‍ ഞാനെന്നും കാത്തിരിക്കും
നിമിഷങ്ങള്‍ എത്രയോ പോയിമറഞ്ഞു
എന്‍ പ്രിയേ നീ ഇനിയും ഉണരുകില്ലേ? 
പട്ടില്‍ പുതപ്പിച്ച നിന്‍ തിരു മേനിയും 
കൊണ്ടവര്‍ എവിടെക്കോ പോകുന്നു.
എന്തിനെന്‍ സഖിയെ  എന്നില്‍  നിന്നകറ്റുന്നു
എല്ലാം അറിയുന്ന ഇശ്വരാ നീ.
അവള്‍ എന്‍റെ പ്രിയ സഖി , ശാലീന സുന്ദരി 
അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി ......

posted by 
Vichu (the meaning of friendship) 
പ്രണയം :
ആത്മാര്‍ഥ പ്രണയം എന്നും നേരംപോക്ക് പ്രണയമെന്നും രണ്ടുവിധം ഇന്നത്തെ  ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നു ഇതില്‍ ആത്മാര്‍ത്ഥ സ്നേഹം നമ്മള്‍ എങ്ങനെ തിരിച്ചറിയും. കാരണം എല്ലാം തുടങ്ങുന്നത് ചക്കരേ, തേനെ  എന്നൊക്കെയാണ്. അപ്പോള്‍ നമ്മള്‍ വിചാരിക്കും ഇവള്‍ നല്ലകുട്ടിയാണ് നമ്മള്‍ നമ്മുടെ ഇഷ്ടം അവളെ അറിയിക്കും പിന്നെയാണ് തുടങ്ങുന്നത് തമ്മില്‍ തമ്മില്‍ വഴക്ക് കൂടലും സംശയങ്ങളും എല്ലാം. പിന്നീട് അവര്‍ക്ക് സ്നേഹിക്കാന്‍ സമയം കിട്ടാറില്ല. അവര്‍ക്ക് തമ്മില്‍ സംശയങ്ങള്‍  ക്ലിയര്‍ ചെയ്യാനാകും സമയം ചിലവാക്കുക.അങ്ങനെ പ്രണയിച്ചിട്ടു എന്ത് കിട്ടാനാണ്‌ . പിന്നെ സ്നേഹികണം എന്ന് തോന്നുന്നു എങ്കില്‍ എല്ലാം തുറന്നു പറഞ്ഞു സ്നേഹിക്കുക. അല്ലെങ്കില്‍ മിനിമം 2- 3 മാസം എങ്കിലും
പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ 
ഒരു പാട് സഹിക്കേണ്ടി വരും. ക്ഷമിക്കെണ്ടിവരും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഉണ്ടെങ്കില്‍ തീര്‍ന്നു.......... പിന്നെ എന്നും ബ്രേക്ക്‌ ഓഫ്‌ തന്നെ ആയിരിക്കും.
പിന്നെ പ്രണയിക്കാതെ ജീവിക്കാന്‍ മനുഷ്യരായിടുള്ളവര്‍ക്ക് കഴിയില്ലല്ലോ അപ്പോള്‍ ഇതൊക്കെ കാണാതെ കേള്‍ക്കാതെ അനുഭവിക്കാതെ എങ്ങനെ പോകും നമ്മുടെ ജീവിത നിമിഷങ്ങള്‍ 

മലയാള സിനിമ പ്രതിസന്ധിയില്‍:

മലയാള സിനിമ പ്രതിസന്ധിയില്‍..........................
കഥയോ പണമോ, തിരക്കഥയോ ഒന്നുമല്ല ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം. അതിനു കാരണം മലയാള സിനിമയുടെ ഗാംഭിര്യ ശബ്ദത്തിനു ഉടമസ്ഥന്‍ ശ്രി. തിലകന്‍. മലയാള സിനിമയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഇ അഭിനയ പ്രതിഭാസം. ആര്‍ക്കു  വേണ്ടിയാണോ എന്തിനു വേണ്ടിയാനന്നോ മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക്‌ (നമ്മള്‍ക്ക്)മനസിലായിട്ടില്ല. തിലകന്‍ അര്‍ഥമില്ലാത്ത   ആരോപണങ്ങള്‍ നടത്തുമ്പോഴും അദ്ദേഹം മലയാളത്തിലെ മഹാരഥന്‍ മാരോടൊപ്പം അഭിനയിക്കുക ആയിരുന്നു. കാലം അദ്ദേഹത്തിന്റെ ശരീരത്തിന് മാത്രമല്ല 
ചിന്തക്കും പ്രായം നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ ജനങളുടെ മുമ്പില്‍ ഇത്തരത്തിലുള്ള വിവരമില്ലായ്മ കാണിക്കുമായിരുന്നോ? അതിനു കൂട്ട് പിടിക്കാന്‍ വയസന്മാരുടെ president  സാക്ഷാല്‍ ശ്രിമാന്‍ സുകുമാര്‍ അഴിക്കോട്. അല്ലെങ്കിലും ഈ മഹാന്‍  കേരളത്തില്‍ ഒരു പ്രശ്നത്തിനെയും വെറുതെ വിട്ട ചരിത്രം ഇല്ല. അപ്പോളല്ലേ വിശന്നു കിടന്ന വയസന്‍ സിംഹത്തിനു മുന്നില്‍ താന്‍ ഇതിനു മുന്പ് കണ്ടിട്ടില്ലാത്ത ഒരു ഭക്ഷണം വീണു കിട്ടിയിരിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല അതിനെ പെട്ടെന്നെടുത്തു കഴിക്കാന്‍ തുടങ്ങി. അപ്പോളല്ലേ മനസിലായത് ഇത് കഴിക്കാന്‍ പറ്റില്ല വെറുതെ നോക്കിയിരുന്നു അഭിപ്രായം പറയാനേ പറ്റുകയുള്ളൂ എന്ന്.
മലയാള സിനിമയില്‍ പുതിയ തലമുറയ്ക്ക് അഭിനയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇവര്‍ നല്‍കണമെന്ന് മാത്രമേ നമ്മളെപ്പോലുള്ള
പാവം പ്രേക്ഷകര്‍ക്ക്‌ പറയാന്‍ കഴിയു.  

2010, മാർച്ച് 26, വെള്ളിയാഴ്‌ച

എന്‍റെ മുംബൈമുംബൈ അവള്‍ ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. എങ്കിലും അവളുടെ മനസ് ഇന്നും നീറുകയാണ് അതിന്‍റെ കാരണം വൃത്തിക്കെട്ട രാഷ്ട്രീയ കോമരങ്ങളുടെയും  അധികാര ദുരമോഹികളുടെയും ചപലമായ ആഗ്രഹങ്ങള്‍ കാരണമാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്തിനു ഇങ്ങനെ ഒരു ഗതി ഉണ്ടാകുമോ? ഇന്ന് മുംബൈയില്‍ കിട്ടതതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത് എങ്കില്‍ നിങ്ങള്ക്ക് അറിയാത്തതായി ഒന്ന് ഉണ്ട് അത് മറ്റൊന്നുമല്ല മനസമാധാനം. അല്ലെകില്‍ ഇ മതേതര ഇന്ത്യയില്‍ നോര്‍ത്ത് ഇന്ത്യന്‍ എന്നും സൗത്ത്‌ ഇന്ത്യന്‍ എന്നും മഹാരാഷ്ട്രിയന്‍ എന്നും പറഞ്ഞു തമ്മില്‍ അടിക്കുമോ.അങ്ങനെ ചെയ്താല്‍ അത് ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലല്ലേ തല്ലു കൂടുന്നത്. ഇത് ഇ മുംബൈക്ക് അപമാനമല്ലേ നല്‍കുന്നത്.

നാടും വീടും പ്രിയപ്പെട്ടവരെയും വിട്ടു ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി തേടിവരുന്നവര്‍ ഞങ്ങള്‍ രണ്ടാണ് ഞങ്ങള്‍ പരസ്പരം നോക്കിക്കൂട എന്നാ മനസ്ഥിതി നമ്മളെ എവിടയാണ് കൊണ്ടെത്തിക്കുക. വിനാശകരമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. വിദ്യ സമ്പന്നരും, പണക്കാരും ഉള്ള മുംബൈ. എങ്കിലും അവള്‍ക്ക് ഇന്നും കണ്ണീരു മാത്രമേ മിച്ചമുള്ളൂ.
അഖണ്ട ഭാരത സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന നമള്‍ ഓരോരുത്തരും അടിയുറച്ച തീരുമാനങ്ങള്‍ എടുക്കേണ്ട സമയമായി.

അല്ലെങ്കില്‍ നമ്മളാല്‍ തിരെഞ്ഞെടുക്കുന്ന രാഷ്ട്രിയ പ്രധിനിധികളുടെ മേല്ലുള്ള നമ്മുടെ അധികാരം നമ്മള്‍ നേടിഎടുക്കുക തന്നെ വേണം .

ചിന്തിക്കു, ചിന്തിക്കേണ്ട കാര്യം തന്നെ യാണ്.
ചിനധിക്കു തിരുമാനിച്ചു ഉറപ്പിക്കു നമ്മള്‍ മുന്നോട്ടു വരികതന്നെ വേണം. നമ്മുടെ നാടിനെ രക്ഷിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.