2010, മാർച്ച് 29, തിങ്കളാഴ്‌ച

വസന്തത്തിന്‍റെ  വര്‍ണ്ണ പൂക്കളങ്ങളില്‍ ഒരു നവ ചിത്രം പോലെ വിരിയുന്ന പ്രഭാതം. വസന്ത സൂര്യന്‍റെ വര്‍ണങ്ങള്‍ ഈ ഭുമിക്കു നല്‍കുന്ന നിറ ചാര്‍ത്തുകള്‍  അവതന്നെ ആണ് പ്രകൃതിയുടെ സൗന്ദര്യം. ആകസ്മികതയുടെ അനന്തതയിലേക്ക് സൂര്യന്‍ വിടപറയുമ്പോള്‍ പോലും അവള്‍ ചുവന്നു തുടുത്ത കണ്ണുകളാല്‍ കാത്തിരിക്കും . നാളയുടെ പൊന്‍ പ്രഭാതിലെ  അവന്‍റെ വരവിനേയും കാത്ത്. അമ്മ കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതു പോലെ സാഗരങ്ങള്‍ അവയുടെ തിരമാലകളാല്‍ അവള്‍ക്ക് താരാട്ടുപ്പാടും. ഇവയൊക്കെ അവള്‍ക്കായ് അവര്‍  ചെയ്യുമ്പോള്‍ പോലും അവളുടെ മക്കള്‍ അന്ന്യോന്ന്യം വെട്ടിയും, കുത്തിയും, കൊലപ്പെടുത്തിയും സന്തോഷിക്കുന്നു
അപ്പോഴും അവള്‍ക്ക് പരിഭവം ഇല്ല കാരണം "സര്‍വം സഹയാണ് ഭുമി "
ഇന്നത്തെ മനുഷ്യര്‍ നളത്തെക്കായി  ഒന്നും കരുതുന്നില്ല. 
വെട്ടിപ്പിടിക്കലും, അടിച്ചമര്‍ത്തലും മാത്രം ശീലിച്ച നമുക്കെങ്ങനെ നാളയുടെ നന്മകളെ കുറിച്ച് ചിന്തിക്കനാകും . അല്ലെങ്കില്‍ പച്ചപ്പില്‍ പുതച്ചുകിടന്നിരുന്ന നമ്മുടെ കാനനങ്ങളെ അഗ്നി  ശുദ്ധിയില്‍ ഇല്ലാതാക്കുമായിരുന്നോ? സുഖോന്മതയുടെ ഉച്ചന്തസ്ഥായിയില്‍  നമ്മള്‍ വസിക്കുമ്പോഴും നമുക്കായി  മാത്രം നാം എന്തിനെയോക്കയോ നശിപ്പിക്കുന്നു. ഇതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല . ഉണ്ടെങ്കില്‍ തന്നെ technology എന്ന വാക്കിന്  എല്ലാ ഉത്തരവാദിത്തവും നല്‍കി നാം കൈഒഴിയുന്നു .ഇന്നത്തെ ഓരോ മനസും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി  എന്തും ചെയ്തു കൂട്ടുന്നു . അവന്‍ അറിയുന്നില്ല നാളെയുടെ തലമുറ സഹിക്കേണ്ടത് എത്രമാത്രമാണെന്ന് .
പ്രിയ കൂട്ടുകാരെ നമ്മുടെ ഭുമിയെ സംരക്ഷിക്കാന്‍          നമുക്ക് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാം. 
ഇന്ന് നമ്മള്‍ ഇത് ചെയ്തില്ല എങ്കില്‍ നാളെയുടെ തലമുറ ഈ ഭുമിയില്‍  ഉണ്ടാകില്ല  ഉറപ്പ് .
ഉണരൂ...... ഉണര്‍ന്നു പ്രവര്‍ത്തിക്കൂ....................   

2010, മാർച്ച് 27, ശനിയാഴ്‌ച

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി


അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി.
ചന്ദന നിറമുള്ള താമര കണ്ണുള്ള ചെമ്പക ചുണ്ടുള്ള കൂട്ടുകാരി 
സന്ധ്യയാം താമര പൊയ്കയില്‍ മുങ്ങുവാന്‍ 
സൗഹൃദ തേനുമായ് വന്നവള്‍ നീ  
ആകാശ ഗംഗയും കുളിര്‍നിലാ പൊയ്കയും 
ഇവര്‍ ഇ സൗഹൃദ സ്നേഹത്തിന്‍ സാക്ഷികളും.
ചിരിയും കരച്ചിലും കണ്ണീരുമെല്ലാം
നാം തമ്മില്‍ കൈമാറിയ ലേഖനങ്ങള്‍ .
 അളവറ്റ സൗഹൃദ കടലാം  നിന്‍ തിരു- 
മനസ്സില്‍ ഞാന്‍ എങ്ങനെ വന്നു ചേര്‍ന്നു.
മാനത്തു ചന്ദ്രനും താഴത്തു ഭുമിയും 
നമ്മുടെ സൗഹൃദ സ്നേഹത്തിന്‍ സംരക്ഷകര്‍.
കാലത്തിന്‍ കളി തൊട്ടിലില്‍ ഉറങ്ങുന്ന
എന്‍റെ കണ്മണി എന്തെ നീ ഉണരാത്തു...
നിന്‍ കണ്‍ മിഴികള്‍ വിരിയുന്നതും കാത്ത് 
നിന്‍ കിടക്കയില്‍ ഞാനെന്നും കാത്തിരിക്കും
നിമിഷങ്ങള്‍ എത്രയോ പോയിമറഞ്ഞു
എന്‍ പ്രിയേ നീ ഇനിയും ഉണരുകില്ലേ? 
പട്ടില്‍ പുതപ്പിച്ച നിന്‍ തിരു മേനിയും 
കൊണ്ടവര്‍ എവിടെക്കോ പോകുന്നു.
എന്തിനെന്‍ സഖിയെ  എന്നില്‍  നിന്നകറ്റുന്നു
എല്ലാം അറിയുന്ന ഇശ്വരാ നീ.
അവള്‍ എന്‍റെ പ്രിയ സഖി , ശാലീന സുന്ദരി 
അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി ......

posted by 
Vichu (the meaning of friendship) 
പ്രണയം :
ആത്മാര്‍ഥ പ്രണയം എന്നും നേരംപോക്ക് പ്രണയമെന്നും രണ്ടുവിധം ഇന്നത്തെ  ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നു ഇതില്‍ ആത്മാര്‍ത്ഥ സ്നേഹം നമ്മള്‍ എങ്ങനെ തിരിച്ചറിയും. കാരണം എല്ലാം തുടങ്ങുന്നത് ചക്കരേ, തേനെ  എന്നൊക്കെയാണ്. അപ്പോള്‍ നമ്മള്‍ വിചാരിക്കും ഇവള്‍ നല്ലകുട്ടിയാണ് നമ്മള്‍ നമ്മുടെ ഇഷ്ടം അവളെ അറിയിക്കും പിന്നെയാണ് തുടങ്ങുന്നത് തമ്മില്‍ തമ്മില്‍ വഴക്ക് കൂടലും സംശയങ്ങളും എല്ലാം. പിന്നീട് അവര്‍ക്ക് സ്നേഹിക്കാന്‍ സമയം കിട്ടാറില്ല. അവര്‍ക്ക് തമ്മില്‍ സംശയങ്ങള്‍  ക്ലിയര്‍ ചെയ്യാനാകും സമയം ചിലവാക്കുക.അങ്ങനെ പ്രണയിച്ചിട്ടു എന്ത് കിട്ടാനാണ്‌ . പിന്നെ സ്നേഹികണം എന്ന് തോന്നുന്നു എങ്കില്‍ എല്ലാം തുറന്നു പറഞ്ഞു സ്നേഹിക്കുക. അല്ലെങ്കില്‍ മിനിമം 2- 3 മാസം എങ്കിലും
പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ 
ഒരു പാട് സഹിക്കേണ്ടി വരും. ക്ഷമിക്കെണ്ടിവരും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഉണ്ടെങ്കില്‍ തീര്‍ന്നു.......... പിന്നെ എന്നും ബ്രേക്ക്‌ ഓഫ്‌ തന്നെ ആയിരിക്കും.
പിന്നെ പ്രണയിക്കാതെ ജീവിക്കാന്‍ മനുഷ്യരായിടുള്ളവര്‍ക്ക് കഴിയില്ലല്ലോ അപ്പോള്‍ ഇതൊക്കെ കാണാതെ കേള്‍ക്കാതെ അനുഭവിക്കാതെ എങ്ങനെ പോകും നമ്മുടെ ജീവിത നിമിഷങ്ങള്‍ 

മലയാള സിനിമ പ്രതിസന്ധിയില്‍:

മലയാള സിനിമ പ്രതിസന്ധിയില്‍..........................
കഥയോ പണമോ, തിരക്കഥയോ ഒന്നുമല്ല ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം. അതിനു കാരണം മലയാള സിനിമയുടെ ഗാംഭിര്യ ശബ്ദത്തിനു ഉടമസ്ഥന്‍ ശ്രി. തിലകന്‍. മലയാള സിനിമയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഇ അഭിനയ പ്രതിഭാസം. ആര്‍ക്കു  വേണ്ടിയാണോ എന്തിനു വേണ്ടിയാനന്നോ മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക്‌ (നമ്മള്‍ക്ക്)മനസിലായിട്ടില്ല. തിലകന്‍ അര്‍ഥമില്ലാത്ത   ആരോപണങ്ങള്‍ നടത്തുമ്പോഴും അദ്ദേഹം മലയാളത്തിലെ മഹാരഥന്‍ മാരോടൊപ്പം അഭിനയിക്കുക ആയിരുന്നു. കാലം അദ്ദേഹത്തിന്റെ ശരീരത്തിന് മാത്രമല്ല 
ചിന്തക്കും പ്രായം നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ ജനങളുടെ മുമ്പില്‍ ഇത്തരത്തിലുള്ള വിവരമില്ലായ്മ കാണിക്കുമായിരുന്നോ? അതിനു കൂട്ട് പിടിക്കാന്‍ വയസന്മാരുടെ president  സാക്ഷാല്‍ ശ്രിമാന്‍ സുകുമാര്‍ അഴിക്കോട്. അല്ലെങ്കിലും ഈ മഹാന്‍  കേരളത്തില്‍ ഒരു പ്രശ്നത്തിനെയും വെറുതെ വിട്ട ചരിത്രം ഇല്ല. അപ്പോളല്ലേ വിശന്നു കിടന്ന വയസന്‍ സിംഹത്തിനു മുന്നില്‍ താന്‍ ഇതിനു മുന്പ് കണ്ടിട്ടില്ലാത്ത ഒരു ഭക്ഷണം വീണു കിട്ടിയിരിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല അതിനെ പെട്ടെന്നെടുത്തു കഴിക്കാന്‍ തുടങ്ങി. അപ്പോളല്ലേ മനസിലായത് ഇത് കഴിക്കാന്‍ പറ്റില്ല വെറുതെ നോക്കിയിരുന്നു അഭിപ്രായം പറയാനേ പറ്റുകയുള്ളൂ എന്ന്.
മലയാള സിനിമയില്‍ പുതിയ തലമുറയ്ക്ക് അഭിനയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇവര്‍ നല്‍കണമെന്ന് മാത്രമേ നമ്മളെപ്പോലുള്ള
പാവം പ്രേക്ഷകര്‍ക്ക്‌ പറയാന്‍ കഴിയു.  

2010, മാർച്ച് 26, വെള്ളിയാഴ്‌ച

എന്‍റെ മുംബൈമുംബൈ അവള്‍ ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. എങ്കിലും അവളുടെ മനസ് ഇന്നും നീറുകയാണ് അതിന്‍റെ കാരണം വൃത്തിക്കെട്ട രാഷ്ട്രീയ കോമരങ്ങളുടെയും  അധികാര ദുരമോഹികളുടെയും ചപലമായ ആഗ്രഹങ്ങള്‍ കാരണമാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്തിനു ഇങ്ങനെ ഒരു ഗതി ഉണ്ടാകുമോ? ഇന്ന് മുംബൈയില്‍ കിട്ടതതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത് എങ്കില്‍ നിങ്ങള്ക്ക് അറിയാത്തതായി ഒന്ന് ഉണ്ട് അത് മറ്റൊന്നുമല്ല മനസമാധാനം. അല്ലെകില്‍ ഇ മതേതര ഇന്ത്യയില്‍ നോര്‍ത്ത് ഇന്ത്യന്‍ എന്നും സൗത്ത്‌ ഇന്ത്യന്‍ എന്നും മഹാരാഷ്ട്രിയന്‍ എന്നും പറഞ്ഞു തമ്മില്‍ അടിക്കുമോ.അങ്ങനെ ചെയ്താല്‍ അത് ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലല്ലേ തല്ലു കൂടുന്നത്. ഇത് ഇ മുംബൈക്ക് അപമാനമല്ലേ നല്‍കുന്നത്.

നാടും വീടും പ്രിയപ്പെട്ടവരെയും വിട്ടു ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി തേടിവരുന്നവര്‍ ഞങ്ങള്‍ രണ്ടാണ് ഞങ്ങള്‍ പരസ്പരം നോക്കിക്കൂട എന്നാ മനസ്ഥിതി നമ്മളെ എവിടയാണ് കൊണ്ടെത്തിക്കുക. വിനാശകരമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. വിദ്യ സമ്പന്നരും, പണക്കാരും ഉള്ള മുംബൈ. എങ്കിലും അവള്‍ക്ക് ഇന്നും കണ്ണീരു മാത്രമേ മിച്ചമുള്ളൂ.
അഖണ്ട ഭാരത സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന നമള്‍ ഓരോരുത്തരും അടിയുറച്ച തീരുമാനങ്ങള്‍ എടുക്കേണ്ട സമയമായി.

അല്ലെങ്കില്‍ നമ്മളാല്‍ തിരെഞ്ഞെടുക്കുന്ന രാഷ്ട്രിയ പ്രധിനിധികളുടെ മേല്ലുള്ള നമ്മുടെ അധികാരം നമ്മള്‍ നേടിഎടുക്കുക തന്നെ വേണം .

ചിന്തിക്കു, ചിന്തിക്കേണ്ട കാര്യം തന്നെ യാണ്.
ചിനധിക്കു തിരുമാനിച്ചു ഉറപ്പിക്കു നമ്മള്‍ മുന്നോട്ടു വരികതന്നെ വേണം. നമ്മുടെ നാടിനെ രക്ഷിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.