2010, മാർച്ച് 27, ശനിയാഴ്‌ച

മലയാള സിനിമ പ്രതിസന്ധിയില്‍:

മലയാള സിനിമ പ്രതിസന്ധിയില്‍..........................
കഥയോ പണമോ, തിരക്കഥയോ ഒന്നുമല്ല ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം. അതിനു കാരണം മലയാള സിനിമയുടെ ഗാംഭിര്യ ശബ്ദത്തിനു ഉടമസ്ഥന്‍ ശ്രി. തിലകന്‍. മലയാള സിനിമയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഇ അഭിനയ പ്രതിഭാസം. ആര്‍ക്കു  വേണ്ടിയാണോ എന്തിനു വേണ്ടിയാനന്നോ മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക്‌ (നമ്മള്‍ക്ക്)മനസിലായിട്ടില്ല. തിലകന്‍ അര്‍ഥമില്ലാത്ത   ആരോപണങ്ങള്‍ നടത്തുമ്പോഴും അദ്ദേഹം മലയാളത്തിലെ മഹാരഥന്‍ മാരോടൊപ്പം അഭിനയിക്കുക ആയിരുന്നു. കാലം അദ്ദേഹത്തിന്റെ ശരീരത്തിന് മാത്രമല്ല 
ചിന്തക്കും പ്രായം നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ ജനങളുടെ മുമ്പില്‍ ഇത്തരത്തിലുള്ള വിവരമില്ലായ്മ കാണിക്കുമായിരുന്നോ? അതിനു കൂട്ട് പിടിക്കാന്‍ വയസന്മാരുടെ president  സാക്ഷാല്‍ ശ്രിമാന്‍ സുകുമാര്‍ അഴിക്കോട്. അല്ലെങ്കിലും ഈ മഹാന്‍  കേരളത്തില്‍ ഒരു പ്രശ്നത്തിനെയും വെറുതെ വിട്ട ചരിത്രം ഇല്ല. അപ്പോളല്ലേ വിശന്നു കിടന്ന വയസന്‍ സിംഹത്തിനു മുന്നില്‍ താന്‍ ഇതിനു മുന്പ് കണ്ടിട്ടില്ലാത്ത ഒരു ഭക്ഷണം വീണു കിട്ടിയിരിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല അതിനെ പെട്ടെന്നെടുത്തു കഴിക്കാന്‍ തുടങ്ങി. അപ്പോളല്ലേ മനസിലായത് ഇത് കഴിക്കാന്‍ പറ്റില്ല വെറുതെ നോക്കിയിരുന്നു അഭിപ്രായം പറയാനേ പറ്റുകയുള്ളൂ എന്ന്.
മലയാള സിനിമയില്‍ പുതിയ തലമുറയ്ക്ക് അഭിനയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇവര്‍ നല്‍കണമെന്ന് മാത്രമേ നമ്മളെപ്പോലുള്ള
പാവം പ്രേക്ഷകര്‍ക്ക്‌ പറയാന്‍ കഴിയു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ