2010, മാർച്ച് 27, ശനിയാഴ്‌ച

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി


അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി.
ചന്ദന നിറമുള്ള താമര കണ്ണുള്ള ചെമ്പക ചുണ്ടുള്ള കൂട്ടുകാരി 
സന്ധ്യയാം താമര പൊയ്കയില്‍ മുങ്ങുവാന്‍ 
സൗഹൃദ തേനുമായ് വന്നവള്‍ നീ  
ആകാശ ഗംഗയും കുളിര്‍നിലാ പൊയ്കയും 
ഇവര്‍ ഇ സൗഹൃദ സ്നേഹത്തിന്‍ സാക്ഷികളും.
ചിരിയും കരച്ചിലും കണ്ണീരുമെല്ലാം
നാം തമ്മില്‍ കൈമാറിയ ലേഖനങ്ങള്‍ .
 അളവറ്റ സൗഹൃദ കടലാം  നിന്‍ തിരു- 
മനസ്സില്‍ ഞാന്‍ എങ്ങനെ വന്നു ചേര്‍ന്നു.
മാനത്തു ചന്ദ്രനും താഴത്തു ഭുമിയും 
നമ്മുടെ സൗഹൃദ സ്നേഹത്തിന്‍ സംരക്ഷകര്‍.
കാലത്തിന്‍ കളി തൊട്ടിലില്‍ ഉറങ്ങുന്ന
എന്‍റെ കണ്മണി എന്തെ നീ ഉണരാത്തു...
നിന്‍ കണ്‍ മിഴികള്‍ വിരിയുന്നതും കാത്ത് 
നിന്‍ കിടക്കയില്‍ ഞാനെന്നും കാത്തിരിക്കും
നിമിഷങ്ങള്‍ എത്രയോ പോയിമറഞ്ഞു
എന്‍ പ്രിയേ നീ ഇനിയും ഉണരുകില്ലേ? 
പട്ടില്‍ പുതപ്പിച്ച നിന്‍ തിരു മേനിയും 
കൊണ്ടവര്‍ എവിടെക്കോ പോകുന്നു.
എന്തിനെന്‍ സഖിയെ  എന്നില്‍  നിന്നകറ്റുന്നു
എല്ലാം അറിയുന്ന ഇശ്വരാ നീ.
അവള്‍ എന്‍റെ പ്രിയ സഖി , ശാലീന സുന്ദരി 
അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി ......

posted by 
Vichu (the meaning of friendship) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ