2010, മാർച്ച് 29, തിങ്കളാഴ്‌ച

വസന്തത്തിന്‍റെ  വര്‍ണ്ണ പൂക്കളങ്ങളില്‍ ഒരു നവ ചിത്രം പോലെ വിരിയുന്ന പ്രഭാതം. വസന്ത സൂര്യന്‍റെ വര്‍ണങ്ങള്‍ ഈ ഭുമിക്കു നല്‍കുന്ന നിറ ചാര്‍ത്തുകള്‍  അവതന്നെ ആണ് പ്രകൃതിയുടെ സൗന്ദര്യം. ആകസ്മികതയുടെ അനന്തതയിലേക്ക് സൂര്യന്‍ വിടപറയുമ്പോള്‍ പോലും അവള്‍ ചുവന്നു തുടുത്ത കണ്ണുകളാല്‍ കാത്തിരിക്കും . നാളയുടെ പൊന്‍ പ്രഭാതിലെ  അവന്‍റെ വരവിനേയും കാത്ത്. അമ്മ കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതു പോലെ സാഗരങ്ങള്‍ അവയുടെ തിരമാലകളാല്‍ അവള്‍ക്ക് താരാട്ടുപ്പാടും. ഇവയൊക്കെ അവള്‍ക്കായ് അവര്‍  ചെയ്യുമ്പോള്‍ പോലും അവളുടെ മക്കള്‍ അന്ന്യോന്ന്യം വെട്ടിയും, കുത്തിയും, കൊലപ്പെടുത്തിയും സന്തോഷിക്കുന്നു
അപ്പോഴും അവള്‍ക്ക് പരിഭവം ഇല്ല കാരണം "സര്‍വം സഹയാണ് ഭുമി "
ഇന്നത്തെ മനുഷ്യര്‍ നളത്തെക്കായി  ഒന്നും കരുതുന്നില്ല. 
വെട്ടിപ്പിടിക്കലും, അടിച്ചമര്‍ത്തലും മാത്രം ശീലിച്ച നമുക്കെങ്ങനെ നാളയുടെ നന്മകളെ കുറിച്ച് ചിന്തിക്കനാകും . അല്ലെങ്കില്‍ പച്ചപ്പില്‍ പുതച്ചുകിടന്നിരുന്ന നമ്മുടെ കാനനങ്ങളെ അഗ്നി  ശുദ്ധിയില്‍ ഇല്ലാതാക്കുമായിരുന്നോ? സുഖോന്മതയുടെ ഉച്ചന്തസ്ഥായിയില്‍  നമ്മള്‍ വസിക്കുമ്പോഴും നമുക്കായി  മാത്രം നാം എന്തിനെയോക്കയോ നശിപ്പിക്കുന്നു. ഇതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല . ഉണ്ടെങ്കില്‍ തന്നെ technology എന്ന വാക്കിന്  എല്ലാ ഉത്തരവാദിത്തവും നല്‍കി നാം കൈഒഴിയുന്നു .ഇന്നത്തെ ഓരോ മനസും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി  എന്തും ചെയ്തു കൂട്ടുന്നു . അവന്‍ അറിയുന്നില്ല നാളെയുടെ തലമുറ സഹിക്കേണ്ടത് എത്രമാത്രമാണെന്ന് .
പ്രിയ കൂട്ടുകാരെ നമ്മുടെ ഭുമിയെ സംരക്ഷിക്കാന്‍          നമുക്ക് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാം. 
ഇന്ന് നമ്മള്‍ ഇത് ചെയ്തില്ല എങ്കില്‍ നാളെയുടെ തലമുറ ഈ ഭുമിയില്‍  ഉണ്ടാകില്ല  ഉറപ്പ് .
ഉണരൂ...... ഉണര്‍ന്നു പ്രവര്‍ത്തിക്കൂ....................   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ