2010, മാർച്ച് 26, വെള്ളിയാഴ്‌ച

എന്‍റെ മുംബൈമുംബൈ അവള്‍ ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. എങ്കിലും അവളുടെ മനസ് ഇന്നും നീറുകയാണ് അതിന്‍റെ കാരണം വൃത്തിക്കെട്ട രാഷ്ട്രീയ കോമരങ്ങളുടെയും  അധികാര ദുരമോഹികളുടെയും ചപലമായ ആഗ്രഹങ്ങള്‍ കാരണമാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്തിനു ഇങ്ങനെ ഒരു ഗതി ഉണ്ടാകുമോ? ഇന്ന് മുംബൈയില്‍ കിട്ടതതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത് എങ്കില്‍ നിങ്ങള്ക്ക് അറിയാത്തതായി ഒന്ന് ഉണ്ട് അത് മറ്റൊന്നുമല്ല മനസമാധാനം. അല്ലെകില്‍ ഇ മതേതര ഇന്ത്യയില്‍ നോര്‍ത്ത് ഇന്ത്യന്‍ എന്നും സൗത്ത്‌ ഇന്ത്യന്‍ എന്നും മഹാരാഷ്ട്രിയന്‍ എന്നും പറഞ്ഞു തമ്മില്‍ അടിക്കുമോ.അങ്ങനെ ചെയ്താല്‍ അത് ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലല്ലേ തല്ലു കൂടുന്നത്. ഇത് ഇ മുംബൈക്ക് അപമാനമല്ലേ നല്‍കുന്നത്.

നാടും വീടും പ്രിയപ്പെട്ടവരെയും വിട്ടു ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി തേടിവരുന്നവര്‍ ഞങ്ങള്‍ രണ്ടാണ് ഞങ്ങള്‍ പരസ്പരം നോക്കിക്കൂട എന്നാ മനസ്ഥിതി നമ്മളെ എവിടയാണ് കൊണ്ടെത്തിക്കുക. വിനാശകരമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. വിദ്യ സമ്പന്നരും, പണക്കാരും ഉള്ള മുംബൈ. എങ്കിലും അവള്‍ക്ക് ഇന്നും കണ്ണീരു മാത്രമേ മിച്ചമുള്ളൂ.
അഖണ്ട ഭാരത സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന നമള്‍ ഓരോരുത്തരും അടിയുറച്ച തീരുമാനങ്ങള്‍ എടുക്കേണ്ട സമയമായി.

അല്ലെങ്കില്‍ നമ്മളാല്‍ തിരെഞ്ഞെടുക്കുന്ന രാഷ്ട്രിയ പ്രധിനിധികളുടെ മേല്ലുള്ള നമ്മുടെ അധികാരം നമ്മള്‍ നേടിഎടുക്കുക തന്നെ വേണം .

ചിന്തിക്കു, ചിന്തിക്കേണ്ട കാര്യം തന്നെ യാണ്.
ചിനധിക്കു തിരുമാനിച്ചു ഉറപ്പിക്കു നമ്മള്‍ മുന്നോട്ടു വരികതന്നെ വേണം. നമ്മുടെ നാടിനെ രക്ഷിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

1 അഭിപ്രായം: