2010, മേയ് 26, ബുധനാഴ്‌ച

മൊബൈല്‍ ക്യാമറകളും ഇന്നത്തെ തലമുറയും

മൊബൈല്‍ ക്യാമറകള്‍ ഇന്നത്തെ കേരള ജനതയുടെ ഉറക്കം കെടുത്തുന്നു. ഇതിനൊക്കെ കാരണം ഇന്നത്തെ തലമുറകള്‍. ഇതാണ് എവിടെയും പറയുന്നത്. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ. ഇന്നത്തെ ഈ പ്രശ്നങ്ങള്‍ക്ക് കുട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയുന്നത് എങ്ങനെ. കാരണം അവരെ അങ്ങനെ ആകി മാറ്റുന്നത് ഈ സമൂഹം തന്നെയാണ്
അവരുടെ കുട്ടിക്കാലം മുതല്‍ക്കേ അവരെ ആണെന്നും പെണ്ണെന്നും പറഞ്ഞു രണ്ടാകി മാറ്റുന്നു. ഇത് അവരില്‍ എതെക്കൊയോ തരത്തില്‍ തെറ്റായ ചില ചിന്തകള്‍  വളര്‍ത്തുന്നു. പണ്ടൊക്കെ സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസ്സ്‌ മുറികളില്‍ പഠിച്ചു വന്നിരുന്നു. അന്നൊന്നും പെണ്‍കുട്ടികളുടെ നേരെ ഇത്രയ്ക്കു വൃത്തികെട്ട ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ കുട്ടികളില്‍ പെണ്ണ് എന്നാല്‍ എന്തൊക്കയോ  നിഗൂഡതകള്‍ നിറഞ്ഞ ഒന്നായി കരുതുന്നു. അപ്പോള്‍ അവര്‍ എങ്ങനെയെങ്കിലും എന്താണന്നു മനസിലാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഇത് മുതലെടുക്കാന്‍ സാമൂഹ്യ വിരുദ്ധരായ ചില മാഫിയകള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നു . ഇത് ഇല്ലാതാകണമെങ്കില്‍ സ്കൂള്‍ തലങ്ങളില്‍ നിന്നെ ഈ വേര്‍തിരിവിനെ ഇല്ലാതാക്കണം. ഇനിയെക്കിലും ഇവര്‍ക്ക് മനസിലാകണം സ്ത്രീ എന്നാല്‍ പച്ചയായ വിചാര വികാരങ്ങളുള്ള ഒരു മനുഷ്യ ജീവി ആണെന്ന്. അല്ലാതെ ആയാല്‍ സ്ത്രീ എന്നാല്‍ അമ്മയെന്നും ദേവിയെന്നും ഉള്ള നമ്മുടെ നല്ല തലമുറയുടെ ചിന്തകള്‍  എന്നന്നേക്കുമായി കുഴിച്ചു മൂടപ്പെടുക മാത്രമേ സമ്ഭവിക്കൂ
ഇതിനെതിരെ നമ്മള്‍ technology യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉള്ളത് നല്ലതാണു. പക്ഷെ അത് ക്യാമറ ഫോണ്‍ തന്നെ ആകണം എന്ന് parents നിര്‍ബന്ധം പിടിക്കരുത്. 
ഇന്നത്തെ ഈ തലമുറ അതിവേഗം സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അതിനാല്‍ പ്രിയ രക്ഷിതാക്കളെ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ് നിങ്ങളുടെ കുഞ്ഞുങ്ങള്‍ നാളെ സൈബര്‍ കുറ്റങ്ങളില്‍ പെടാതെ നോകണമെങ്കില്‍. ഇന്നുമുതലേ നിങ്ങള്‍ അവരെ പ്രാപ്തരാക്കു സമൂഹത്തിലെ നല്ല വെക്തിത്വങ്ങള്‍ക്ക് ഉടമകള്‍ ആകാന്‍. അല്ലെങ്കില്‍ നാളെയുടെ ക്രിമിനലുകള്‍ ആയി തീര്‍ന്നേക്കാം നിങ്ങളുടെ മക്കള്‍. ......................................
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വിച്ചു...