2010, നവംബർ 9, ചൊവ്വാഴ്ച

സൗഹൃദം....!!!!!!
പ്രിയ സുഹൃത്തേ നീ മറന്നുവോ എന്റെ സ്നേഹവും 
കളി വാക്കുകളും 
അറിയാതെ അകലുന്നു ഈ വഴിത്താരകള്‍ 
അറിയാതെ ഈ രണ്ടു മനസുകളും
പ്രണയിക്കുന്നു ഞാന്‍ എന്റെ ആത്മാവിനെ 
അറിയാന്‍ ശ്രമിക്കുന്നു നിന്റെ ഈ ശൂന്യതയെ

കേള്‍ക്കുന്നു ഞാന്‍ എന്റെ മനസിന്റെ വിങ്ങലുകള്‍.
കേള്‍ക്കാന്‍ തുടങ്ങുന്നു ശൂന്യതയുടെ പ്രഹരങ്ങള്‍ 
കാഴ്ചകള്‍ വറ്റുന്നു കാലുകള്‍ ഇടറുന്നു 
കല്പടവുകളില്‍ ഞാന്‍ ഇടറി വീഴുന്നു 
താങ്ങുവാന്‍ ഇനി ആ കൈയ്യുകള്‍ എത്തുമോ
തങ്ങാതെ നില്‍ക്കുവാന്‍ എനിക്കാകുമോ

കാലമേ നീ എന്റെ സ്നേഹമകുടങ്ങള്‍ കലമുടക്കുംപോലെ 
തച്ചുടക്കരുതെ...............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ