2010, നവംബർ 9, ചൊവ്വാഴ്ച

കാത്തിരിപ്പ്
കണ്ടുഞ്ഞാന്‍ നിന്നിലെ കാമവും ക്രോധവും,
കണ്ടുഞ്ഞാന്‍ നിന്നിലെ  ആത്മാര്‍ഥ പ്രണയവും
കണ്ടുഞ്ഞാന്‍ നിന്നിലെ  കുട്ടിത്തവും പിന്നെ 
കണ്ടുഞ്ഞാന്‍ നിന്നിലെ കണ്ണുനീരും.
കാണാതെപോയി ഞാന്‍ നിന്നിലെ സുന്ദര
സ്വപ്നമാം വൈവാഹികം
കാണാതെ പോയിഞ്ഞാന്‍ നിന്നിലെ മാതൃത്വം
കാണാതെ പോയി ഞാന്‍ നിന്‍ കുഞ്ഞിനെ ....
കണ്ണുനീര്‍ ഇല്ല എന്റെ കണ്ണില്‍ 
കാത്തിരിപ്പിന്‍ നീല വെളിച്ചം മാത്രം 
കാണുമോ ഞാന്‍ നിന്നെ ഈ -
വഴിത്താരയില്‍ എന്‍ കണ്ണില്‍ കാഴ്ച 
വറ്റുന്നതിന്‍ മുന്‍പ് 
കാലം കാക്കുവാന്‍  ദൈവങ്ങളും 
കാത്തിരിക്കാന്‍ ഈ ദേഹവും ദേഹിയും 

 അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ