2010, നവംബർ 10, ബുധനാഴ്‌ച

ഭിക്ഷാടനം

വഴിതെറ്റി വന്ന ഞാന്‍ ഈ വഴി പോയപ്പോള്‍ 
കണ്ടതാണി വൃദ്ധ ഭിക്ഷാടകാന്‍ 
മുടിയും താടിയും നീട്ടിയ ആ വദനത്തില്‍
കണ്ടുഞ്ഞാന്‍ നിരാശ തന്‍ വേലിയേറ്റം 
എന്റെ മുന്നില്‍ വന്നു കൈനീട്ടി  ആ വൃദ്ധന്‍ 
നെഞ്ചകം പിന്നി പറഞ്ഞു മെല്ലെ.
വല്ലതും തന്നിടു, കാഴ്ചയില്ല 
വിശപ്പടക്കാന്‍ കൈയില്‍ കാശുമില്ല ....
കാണാതെ നടന്നു ഞാന്‍ ആ ഭിക്ഷാടകനെ 
നോക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍ കാഴ്ചയെ..
ഭിക്ഷാടനം  നേര്‍ത്ത നിലാവെളിച്ചം അത് 
ജീവിത വഴികള്‍ അടഞ്ഞവന്.
ഒരുനാളില്‍ ഞാന്‍ എത്തും ഇത് പോലെ ഈ വഴിയില്‍-
നിഴലുകള്‍ ഇല്ലാത്ത ഈ ഭൂമിയില്‍ 
പോയിടും ഞാന്‍ ഈ ഭുമിയില്‍ നിന്നു
പട്ടില്‍ പുതപ്പിച്ചു തീയിലൂടെ 
അന്ന് ഞാന്‍ കാണും ഒരു സുന്ദര സ്വപ്നം
സമത്വ സുന്ദര ഭാരതത്തെ.....
പ്രണയിക്കുന്നു ഞാന്‍ ഈ പ്രപഞ്ചത്തെ
പ്രണയിക്കുന്നു ഞാന്‍ എന്‍ നാടിനെ
എങ്കിലും ഞാന്‍ അറിയുന്നു ഈ ഭൂവില്‍
ലാഭങ്ങളെ ഉള്ളൂ നഷ്ടമില്ല
നഷ്ട പെടുത്തുവാന്‍ ഒരുക്കമാണ്
പക്ഷെ അതിനിരട്ടി  ലാഭം കൈവരണം.
തച്ചുടക്കൂ  നിങ്ങള്‍ ഈ മഞ്ഞിച്ച കാഴ്ചയെ
പടിത്തുയര്‍ത്തു ഈ സുന്ദര സ്വപ്നത്തെഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ