2017, മാർച്ച് 1, ബുധനാഴ്‌ച

ഇന്നത്തെ  എന്റെ  യാത്ര :
ഇന്നത്തെ അരമണിക്കൂർ ട്രെയിൻ യാത്ര എനിക്ക് സമ്മാനിച്ചത് ഒരായിരം  ചോദ്യങ്ങളായിരുന്നു മറ്റൊന്നുമല്ല ജീവിതത്തിൽ വൈറ്റ് കോളർ ജോലിക്കു   മാത്രമേ ജീവിതത്തെ സന്തോഷിപ്പിക്കാൻ കഴിയുകയുള്ളു?  അതോ അന്നത്തെ ആഹാരത്തിനു വേണ്ടി ജോലി ചെയ്യുന്നതോ?
ഇതിൽ എന്താണ് ശെരി എന്ന് ഇതുവരെ മനസിലായില്ല കാരണം ഞാൻ ഇന്ന് ട്രെയിനിൽ കണ്ട ആ മനുഷ്യൻ തന്നെ ആയിരുന്നു. ചെമ്പിച്ച തലമുടിയും നമ്മൾ അഴുക്കുകൾ എന്ന് വിശേഷിപ്പിക്കുന്ന വർണങ്ങളോട് കൂടിയ ഷർട്ടും കൈയിൽ സ്വന്തമായി നിർമിച്ച വയലിനും. അതായിരുന്നു ആ മനുഷ്യന്‍. അതിൽ ഞാൻ ഉണ്ടായിരുന്ന അരമണിക്കൂർ സംഗീതത്തിന്റെ താളലയങ്ങൾ  മാറി മാറി ഒഴുകി നടക്കുകയായിരുന്നു അയാളുടെ വാദ്യോപകരണത്തിലൂടെ . അയാൾ ഒരു ഭിക്ഷടകനാണെന്നു എനിക്ക് തോന്നിയില്ല കാരണം നമ്മെ സന്തോഷിപ്പിക്കുകയും മറ്റൊരു മാനസിക തലത്തിൽ എത്തിക്കുകയും ആയിരുന്നു അയാള്‍  ചെയ്തത്. അയാൾ ആർക്കു മുൻപിലും കൈനീട്ടിയില്ല, എല്ലാവരും നാണയ തുട്ടുകൾ അയാൾക്ക്‌ നേരെ നീട്ടിയപ്പോൽ യാതൊരു പരിഭവവും ഇല്ലത്തെ ആയാൽ അത് വാങ്ങി വെച്ചു. എനിക്കപ്പോൾ ശുഭാപ്തിവിശ്വാസമുള്ള  ഒരു  സുമുഖനായ മനുഷ്യനായി മാത്രമേ അയാളെ കാണാൻ കഴിഞ്ഞുള്ളു. കാരണം അയാൾ ആരുടെ നേരെയും ഭിക്ഷചോദിക്കുന്നില്ല എല്ലാവരും  അവരാല്‍ കഴിയുന്ന സന്തോഷം നാണയതുട്ടുകളായി നൽകുകയാണ്. അയാള്‍ അതില്‍ സന്തോഷവാനുമാണ് അപ്പോഴും ഞാനും നിങ്ങളും അടങ്ങുന്ന ഈ വൈറ്റ് കോളർ വിഭാഗം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു  രീതിയിൽ   ഭിക്ഷ എടുക്കുകയല്ലേ????
പടവുകൾ പണിയാൻ കയറിവന്ന പടവുകൾ ഉടയാതിരിക്കാൻ  ഇന്നും നമ്മൾ യാചിക്കുകയാണ്. നാം നമ്മളോട് തന്നെ. എന്നാൽ ആ മനുഷ്യൻ ആയിരങ്ങളോ പതിനായിരങ്ങളോ സ്വപ്നം കാണുന്നില്ല ഉറങ്ങുന്നതിനു മുൻപ് കുറച്ചു ലഹരി കുറച്ചു ഭക്ഷണം. അതാണ് ഒരു യഥാർഥ ജീവിതം. ഓർത്തെടുക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ  കൂട്ടത്തിൽ ഇന്നത്തെ രാത്രിയും  ആ മനുഷ്യനും മാഞ്ഞുപോകും. പക്ഷെ തിരക്കേറിയ ഈ വഴിയിൽ  നാഗരികത നിറഞ്ഞ ഈ പട്ടണത്തിൽ  സ്വപ്നങ്ങൾക്ക് വർണങ്ങൾ നല്കാൻ  കഴിയാത്ത ഒരു സമൂഹം ഉണ്ട് എന്ന്  മനസിലാക്കുക .
അവർക്കു വിശക്കാറില്ല അവർക്കു കണ്ണുനീരിന്റെ നനവുകൾ ഇല്ല. കാരണം അവർക്കു സ്വപ്‌നങ്ങൾ ഇല്ല. ഉണ്ടെന്കിൽ തന്നെ  അവയെല്ലാം അതാതുദിവസത്തെ അന്ത്യയാമങ്ങളെ കുറിച്ചാണ്. അല്ലാതെ അടുത്ത 5 വർഷത്തിൽ  സമ്പാദിചു  കൂട്ടുന്ന പേപ്പർ കഷണങ്ങളുടെ   വലിപ്പത്തെ കുറിച്ചല്ല .

അപ്പോൾ അതല്ലേ യഥാർത്ഥ ജീവിതം.